Posts

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)

ലോക കേരള സഭയും ആഗോള മലയാളിയും **************************** രണ്ട് മഹാപ്രളയങ്ങളേയും നിപ്പാ വൈറസിന്റെ അതിക്രമത്തേയും ഇക്കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ നാം ഒറ്റക്കെട്ടായി നേരിട്ടു. അകം കേരളവും പുറം കേരളവും ഒരു മനസ്സോടെ കൈകോർത്ത് ലോകത്തിന് മാതൃകയായി . വിജയകരമായി നാമതിനെയെല്ലാം അതിജീവിച്ചു. രണ്ട് മഹാപ്രളയത്തെ നേരിട്ട സംസ്ഥാനമാണോ ഇതെന്ന് ലോകം മൂക്കത്ത് വിരൽവച്ച് അതിശയത്തോടെ ചോദിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. നഷ്ടപ്പെട്ടതും അതിലധികവും മാസങ്ങൾ കൊണ്ട് നാം തിരിച്ചുപിടിച്ചു. നമ്മുടെ മുഖ്യമന്ത്രി പറയുന്നതു പോലെ ഇതൊന്നും മായാജാലവിദ്യയല്ല, നമ്മുടെ കയ്യിൽ മാന്ത്രിക വടിയുമില്ല. ഉള്ളത് ഐക്യമാണ്, ജനാധിപത്യ ബോധമാണ്, കേരളീയരുടെ മതനിരപേഷ മനസ്സാണ്. മലയാളി എവിടെയായാലും അവന്റെ ചിന്ത ജനിച്ച് വളർന്ന മണ്ണിനെക്കുറിച്ചാണ് , സമൂഹത്തെ കുറിച്ചാണ് , നൊന്തുപെറ്റ അമ്മയെക്കുറിച്ചാണ് , എല്ലുമുറിയെ പണിയെടുത്ത് ചോറൂട്ടിയ അച്ഛനെക്കുറിച്ചാണ് . അടുപ്പിനരുകിൽ മുട്ടിയുരുമ്മി നില്ക്കുന്ന  പൂച്ചയെക്കുറിച്ചാണ്. പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കും കരുതൽ നൽകാൻ മലയാളി തീരുമാനിക്കുന്നത് അത്തരമൊരു പൗരബോധത്തിന്റെ അടിത്തറയുള്ള...

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (ഒന്നാം. ഭാഗം)

കൊവിഡ് അനന്തര പ്രവാസ ജീവിതവും നിലനില്പിന്റെ തത്വശാസ്ത്രവും . കെ.വിജയകുമാർ *******************************  ലോകമാകെ കൊവിഡ് -19 വൈറസിന്റെ പിടിയിൽ ഞെരിഞ്ഞമരുന്ന ഇക്കാലം നമ്മെ ,  കേരളീയരേയും പ്രവാസികളേയും എന്ത് പാഠമാണ് പഠിപ്പിക്കുന്നത് ? പ്രവാസ ലോകത്തേയും  സർക്കാരുകളേയും പൊതു സമൂഹത്തേയും ജാഗ്രതപ്പെടുത്തേണ്ട എത്രയെത്ര അനുഭവങ്ങളാണ് ദിനംപ്രതി നമ്മെ തേടിയെത്തുന്നത്. ഈ സാഹചര്യത്തെ വിലയിരുത്തി മുന്നേറുന്നതിൽ ഒരു മുടിയിഴ പിഴവ് സംഭവിച്ചാൽ  അല്ലെങ്കിൽ അനുഭവ പാഠങ്ങൾ ഗൗരവത്തോടെ  കാണാതെ തരിമ്പെങ്കിലും അവഗണിച്ചാൽ ഒരുപക്ഷെ വൈറസ് സൃഷ്ടിക്കുന്നതിനെക്കാൾ ഗുരുതരാവസ്ഥയിലേക്ക് നമ്മുടെ നാട് ചെന്നെത്തിയേക്കാം.  ആഴമേറിയ സാമ്പത്തിക പ്രതിസന്ധി, കാർഷിക രംഗത്തേയും ഉല്പാദന രംഗത്തേയും മുരടിപ്പ്, പട്ടിണി, അമർഷം , ആത്മവിശ്വാസക്കുറവ് അങ്ങനെ വിവിധതരം പ്രത്യാഘാതങ്ങളെ  കരുതിയിരിക്കണം. വിശിഷ്യാ പ്രവാസത്തിന്റെ സ്വാധീനം ഇത്രയേറെ ആഴത്തിൽ വേരോടിയിരിക്കുന്ന നമ്മുടെ സംസ്ഥാനം . പ്രവാസിപ്പണത്തിന്റെ വരവിൽ സംഭവിക്കുന്ന ചെറിയ ഇടിവ് പോലും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം താങ്ങാൻ അത്ര പെട്ടെന്ന് നമുക്...