പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)
ലോക കേരള സഭയും ആഗോള മലയാളിയും
****************************
രണ്ട് മഹാപ്രളയങ്ങളേയും നിപ്പാ വൈറസിന്റെ അതിക്രമത്തേയും ഇക്കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ നാം ഒറ്റക്കെട്ടായി നേരിട്ടു. അകം കേരളവും പുറം കേരളവും ഒരു മനസ്സോടെ കൈകോർത്ത് ലോകത്തിന് മാതൃകയായി . വിജയകരമായി നാമതിനെയെല്ലാം അതിജീവിച്ചു. രണ്ട് മഹാപ്രളയത്തെ നേരിട്ട സംസ്ഥാനമാണോ ഇതെന്ന് ലോകം മൂക്കത്ത് വിരൽവച്ച് അതിശയത്തോടെ ചോദിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. നഷ്ടപ്പെട്ടതും അതിലധികവും മാസങ്ങൾ കൊണ്ട് നാം തിരിച്ചുപിടിച്ചു. നമ്മുടെ മുഖ്യമന്ത്രി പറയുന്നതു പോലെ ഇതൊന്നും മായാജാലവിദ്യയല്ല, നമ്മുടെ കയ്യിൽ മാന്ത്രിക വടിയുമില്ല. ഉള്ളത് ഐക്യമാണ്, ജനാധിപത്യ ബോധമാണ്, കേരളീയരുടെ മതനിരപേഷ മനസ്സാണ്.
മലയാളി എവിടെയായാലും അവന്റെ ചിന്ത ജനിച്ച് വളർന്ന മണ്ണിനെക്കുറിച്ചാണ് , സമൂഹത്തെ കുറിച്ചാണ് , നൊന്തുപെറ്റ അമ്മയെക്കുറിച്ചാണ് , എല്ലുമുറിയെ പണിയെടുത്ത് ചോറൂട്ടിയ അച്ഛനെക്കുറിച്ചാണ് . അടുപ്പിനരുകിൽ മുട്ടിയുരുമ്മി നില്ക്കുന്ന പൂച്ചയെക്കുറിച്ചാണ്. പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കും കരുതൽ നൽകാൻ മലയാളി തീരുമാനിക്കുന്നത് അത്തരമൊരു പൗരബോധത്തിന്റെ അടിത്തറയുള്ള തുകൊണ്ടാണ്. വിത്യസ്ഥരായവർ ഉണ്ടാവാം. അതെല്ലാക്കാലത്തുമുണ്ടാവുകയും ചെയ്യും. ലോക കേരള സഭയെപ്പോലും താറടിച്ച് കണിക്കുന്നതിനും അത് മൂലം കേരളത്തിൽ എന്തെങ്കിലും നന്മയോ പുരോഗതിയോ ഉണ്ടാവുകയാണെങ്കിൽ അതിനെയെല്ലാം തുരങ്കം വക്കുന്നതിന് അവർ ശ്രമിക്കുന്നു. ഈ കൊറോണക്കാലത്തേയും വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രം പ്രയോജനപ്പെടുത്തുന്ന ഇത്തരക്കാരെ തല്ക്കാലം എട്ടുകാലി വിഷജന്തുക്കളായി കണ്ട് അവഗണിക്കാനേ നമുക്കാവു. നാം സഞ്ചരിക്കുന്നത് കൂടുതൽ തിളക്കമുള്ള ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണല്ലോ!
കൊറോണാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയിൽ ലോക കേരള സഭക്ക് അല്ലെങ്കിൽ പുറം കേരളത്തിന് എന്ത് പങ്കാണ് വഹിക്കാൻ സാധിക്കുകയെന്നത് അടിയന്തിരമായി തീരുമാനിക്കപ്പെടണം. രണ്ടു വർഷം കഴിഞ്ഞ് 2022-ൽ നടക്കുന്ന ലോക കേരള സഭാസമ്മേളനം വരെ കാത്തിരിക്കാൻ നമുക്കാവില്ലല്ലോ .
വുഗാനിൽ നിന്ന് കൊറോണ വൈറസിന്റെ സൂചനകൾ ലഭിച്ചത് മുതൽ കേരളം കൈക്കൊണ്ട സുരഷാ നടപടികളും മുന്നൊരുക്കങ്ങളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള കേരളീയർ ആകാംഷയോടെയും ഗൗരവത്തോടെയുമാണ് വീഷിച്ചത് . ദിവസങ്ങൾ കഴിയുന്തോറുമുള്ള രോഗവ്യാപനവും പാലിക്കേണ്ട നടപടിക്രമവും ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറി . സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ലോക കേരള സഭാംഗങ്ങളുo പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളും ഇക്കാര്യത്തിൽ സ്വീകരിച്ച ജാഗ്രത, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിൽ വഹിച്ച പരിമിതമായെങ്കിലുമുള്ള പങ്ക് , നിലവിലുള്ള പോരായ്മകൾ എന്നിങ്ങനെ ആഴത്തിൽ പരിശോദിച്ചാൽ ലഭിക്കുന്ന വസ്തുതകളിൽ നിന്നും നാം വളരെയേറെ പഠിക്കാനുണ്ട്.
I. അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ നാടുകളിലും മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അതാത് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ സ്വീകരിച്ചിരിക്കേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെയെന്നതിനെ സംബന്ധിച്ചും , അതിന് സംസ്ഥാന സർക്കാർ ഓരോ പ്രദേശത്തും ഇടപെടേണ്ടതെങ്ങനെ എന്നതിനെ സംബധിച്ചും ,
II. വിവിധ സ്വഭാവത്തിലുള്ള പ്രതിസന്ധികളിൽ ,ഓരോ വിഷയവും കൈകാര്യം ചെയ്യുമ്പോൾ ഇടപെടുന്നവർക്ക് നല്കിയിരിക്കേണ്ട അംഗീകാരത്തെ സംബന്ധിച്ചും സ്വീകരിക്കേണ്ട പരിഹാര മാർഗ്ഗങ്ങളെ സംബന്ധിച്ചുമുള്ള മുൻധാരണകൾ .
III. സാമ്പത്തിക രംഗത്തെ പരിമിതികൾ പരിഹാര മാർഗ്ഗങ്ങൾ, അതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ട പങ്ക് എന്നതിനെ സംബന്ധിച്ചെല്ലാമുള്ള നേർചിത്രം നമുക്കതിൽ നിന്ന് ലഭിക്കും. പരിഹാര ചിന്തകൾക്ക് കൂടുതൽ ആഴം പകർന്ന് നല്കുന്നതിനും പുതിയ അനുഭവങ്ങൾ കാരണമായേക്കും. അത്ര തീഷ്ണമായ അനുഭവങ്ങളാണ് പ്രവാസ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഒരുപക്ഷെ ഇറാഖ് കുവൈറ്റ് യുദ്ധ ഘട്ടത്തിൽ പോലും ഇതിന്റെ നാലിലൊന്ന് അനുഭവം സമൂഹത്തിന് മുമ്പിൽ പങ്കുവക്കാൻ പ്രവാസികൾക്കായില്ല. ഇന്നതല്ല സ്ഥിതി. ഇലക്ട്രോണിക് മീഡിയയുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഗുണഗണങ്ങൾ ലോകത്താകെ ചിന്നിചിതറിക്കിടക്കുന്ന നമ്മെ ഒരു മേശക്ക് ചുറ്റും അണിനിരത്തുന്നു. ഗൾഫ് യുദ്ധകാലത്ത്, ഞാനോർക്കുന്നു! ഇറാക്കിന്റെ കൈവശം അണു റിയാക്ടറുകൾ ഉണ്ടെന്നും മറ്റുമുള്ള അമേരിക്കയുടെയുടേയും പുതുതായി പിറന്ന് ദിവസങ്ങൾ കൊണ്ട് ലോകം കീഴടക്കിയ CNN എന്ന T V ചാനലിന്റെയും കൊണ്ടു പിടിച്ച നുണപ്രചരണം നാമെല്ലാം വിശ്വസിച്ചു. താമസ്സസ്ഥലങ്ങളിലെ ചെറിയ സുഷിരങ്ങൾ പോലും മാസ്കിംഗ് ടേപ്പും പശയും ഉപയോഗിച്ച് അടച്ച് സുരക്ഷിതമാക്കി ഭയത്തോടെയായിരുന്നു ജീവിതം . അത്രമാത്രം ഭീതിയോടെയാണ് ഗൾഫ് നാടിൽ താമസ്സിക്കുന്നവർ കഴിയുന്നതെന്ന വസ്തുത നാട്ടിൽ, വീട്ടുകാർക്ക് പോലും പൂർണ്ണാർത്ഥത്തിൽ അറിവുണ്ടായിരുന്നില്ല. സാങ്കേതിക രംഗത്തിന്റെ പരിമിതികൾ അത്രത്തോളമായിരുന്നു വല്ലോ. ഈ കൊവിഡ് 19-ന്റെ കാലം വിവരകൈമാറ്റത്തിൽ വന്ന പുരോഗതി നമ്മെ ഏറെ സഹായിക്കുകയും അതിലേറെ ഭാവിയെക്കുറിച്ച് ജാഗരൂകരാക്കുകയും ചെയ്തു. ഓരോ നിമിഷവും നടക്കുന്ന അനുഭവങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്ന നിലയിലെത്തി. പ്രളയകാലത്തേക്കാൾ ഐക്യവും കെട്ടുറപ്പും സൃഷ്ടിക്കുവാൻ അകം കേരളത്തെയും പുറo കേരളത്തേയും അത് കൂടുതൽ സഹായിച്ചു. ഭാവികാര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതലുകളെ സംബന്ധിച്ച് സമൂഹത്തെ ജാഗ്രതപ്പെടുത്തി.

Comments
Post a Comment