പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (ഒന്നാം. ഭാഗം)

കൊവിഡ് അനന്തര പ്രവാസ ജീവിതവും നിലനില്പിന്റെ തത്വശാസ്ത്രവും .
കെ.വിജയകുമാർ
*******************************
 ലോകമാകെ കൊവിഡ് -19 വൈറസിന്റെ പിടിയിൽ ഞെരിഞ്ഞമരുന്ന ഇക്കാലം നമ്മെ ,  കേരളീയരേയും പ്രവാസികളേയും എന്ത് പാഠമാണ് പഠിപ്പിക്കുന്നത് ? പ്രവാസ ലോകത്തേയും  സർക്കാരുകളേയും പൊതു സമൂഹത്തേയും ജാഗ്രതപ്പെടുത്തേണ്ട എത്രയെത്ര അനുഭവങ്ങളാണ് ദിനംപ്രതി നമ്മെ തേടിയെത്തുന്നത്. ഈ സാഹചര്യത്തെ വിലയിരുത്തി മുന്നേറുന്നതിൽ ഒരു മുടിയിഴ പിഴവ് സംഭവിച്ചാൽ  അല്ലെങ്കിൽ അനുഭവ പാഠങ്ങൾ ഗൗരവത്തോടെ  കാണാതെ തരിമ്പെങ്കിലും അവഗണിച്ചാൽ ഒരുപക്ഷെ വൈറസ് സൃഷ്ടിക്കുന്നതിനെക്കാൾ ഗുരുതരാവസ്ഥയിലേക്ക് നമ്മുടെ നാട് ചെന്നെത്തിയേക്കാം.  ആഴമേറിയ സാമ്പത്തിക പ്രതിസന്ധി, കാർഷിക രംഗത്തേയും ഉല്പാദന രംഗത്തേയും മുരടിപ്പ്, പട്ടിണി, അമർഷം , ആത്മവിശ്വാസക്കുറവ് അങ്ങനെ വിവിധതരം പ്രത്യാഘാതങ്ങളെ  കരുതിയിരിക്കണം. വിശിഷ്യാ പ്രവാസത്തിന്റെ സ്വാധീനം ഇത്രയേറെ ആഴത്തിൽ വേരോടിയിരിക്കുന്ന നമ്മുടെ സംസ്ഥാനം . പ്രവാസിപ്പണത്തിന്റെ വരവിൽ സംഭവിക്കുന്ന ചെറിയ ഇടിവ് പോലും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം താങ്ങാൻ അത്ര പെട്ടെന്ന് നമുക്കായെന്ന് വരില്ല. അത്രയേറെ സമൂഹത്തിന്റെ സമസ്ത മേഖലകളുമായും അത് ഇഴപിരിഞ്ഞ് കിടക്കുന്നു.  ലോകത്തെവിടെയെങ്കിലും ഇത്തരമൊരു പ്രദേശം കാണുമോയെന്നും സംശയമാണ്

Comments

Popular posts from this blog

പ്രവാസി സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)