പ്രവാസി സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി

പ്രവാസി സ്വയം സഹായ സംഘങ്ങൾ (PSHG)
കെ.വിജയകുമാർ
9387736145
 പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻറെ  ഭാഗമായി തിരിച്ചുവന്ന പ്രവാസികളും കുടുംബാംഗങ്ങളും, വിദേശത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവർ സഹകരിച്ച്  സംസ്ഥാനത്താകെ സാധ്യമായ ഇടങ്ങളിലെല്ലാം സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 400-ൽപ്പരം സംഘങ്ങളുടെ രൂപീകരണവും പ്രവർത്തനവും പുരോഗതിയുടെ പാതയിലാണ്. ഇത്തരത്തിൽ വിവിധ ഉദ്ദേശങ്ങളോടെ 10,000 സംഘങ്ങളെങ്കിലും രൂപീകരിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്.
പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവന്നു കഴിഞ്ഞാൽ മുന്നോട്ടുള്ള ജീവിതത്തിനും കുടുംബ പരിപാലനത്തിനും  വരുമാനമാർഗ്ഗം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരാണ് 70 ശതമാനം പേരും . വളരെക്കാലത്തെ പ്രവാസ ജീവിതം സമ്മാനിച്ച ആരോഗ്യപ്രശ്നങ്ങളും കൂട്ടിനുണ്ടാവും. അതിനാൽത്തന്നെ കഠിനാധ്വാനം ചെയ്ത് പുലരുകയെന്നത് പലർക്കും അസാധ്യമായിരിക്കും.  അത്തരം വ്യക്തികൾക്കും   കുടുംബാംഗങ്ങൾക്കും സമാന സ്വഭാവമുള്ള വരുമായി കൂട്ടായ്മകൾ സൃഷ്ടിച്ചാൽ സർക്കാർ സഹായത്തോടെ ധാരാളം നാനോ - സൂഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.  അതോടാപ്പം നാമമാത്ര വരുമാനക്കാരായ    വിദേശത്ത് തൊഴിലെടുക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും ഇതിന്റെ ഭാഗമായി തൊഴിലും വരുമാനവും നേടുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാഹചര്യം സൃഷ്ടിക്കും.
 പ്രവാസജീവിതത്തിൽ ആർജിച്ച പരിജ്ഞാനവും  നൈപുണ്യവും  പ്രയോജനപ്പെടുത്തി കുടുംബ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി താല്പര്യമുള്ള സംരംഭങ്ങൾ കണ്ടെത്താനും, ആവശ്യമായ മൂലധനം  ലഭ്യമാക്കാനും ,     സാങ്കേതിക സഹായങ്ങൾ നല്കുന്നതിനും പ്രവാസികളുടെ സഹകരണ സംഘങ്ങൾ, സഹകരണ അപ്പക്സ് ബോഡി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നോർക്ക , ജില്ലാ ലീഡ് ബാങ്കുകൾ എന്നിവ കൂടാതെ നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. പ്രോജക്ട് തയ്യാറാക്കി സംരംഭങ്ങൾ വിജയിപ്പിക്കുന്നതിനാവശ്യമായ പിന്തുണ ഇത്തരം സ്ഥാപനങ്ങൾ പ്രധാനം ചെയ്യും . വരുമാന മാർഗ്ഗം മെച്ചപ്പെട്ടുത്തുന്നതോടൊപ്പം നാടിൻറെ പൊതു വികസനത്തിൽ നേരിട്ട്  പങ്കാളികളാകാനും പ്രവാസികൾക്ക് ഇത് അവസരം നല്കും.
 കൈവശമുള്ള സമ്പാദ്യത്തിൻറെ ഒരു വിഹിതവും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായവും പ്രയോജനപ്പെടുത്തി , ആത്മാർത്ഥതയോടെ പ്രവർത്തിച്ചാൽ എല്ലാ രംഗത്തും ഇന്നത്തേതിന്റെ പതിന്മടങ്ങ്  വളർച്ച  നാട്ടിലുണ്ടാക്കുവാനും ഗുണനിലവാരവും മെച്ചപ്പെട്ടതുമായ ഉൽപ്പന്നങ്ങൾ /സേവനങ്ങൾ സമൂഹത്തിനു സംഭാവനചെയ്യാനും  സാധിക്കും. ഉൽപ്പന്നങ്ങൾ സംസ്ഥാനത്തും രാജ്യത്താകെയും വിതരണം ചെയ്യുന്നതിനും , പ്രവാസികളുടെ സഹായത്താൽ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനും സാധിക്കും. മലയാളികൾ ഉള്ളിടത്തെല്ലാം കേരളത്തിൻറെ തനത്  ഭഷ്യവിഭവങ്ങൾ എത്തിക്കുകയെന്നതും അതിപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാവണം . 
ലക്ഷ്യസാക്ഷാത്കാരത്തിന് വിവിധ മാർഗങ്ങൾ
ഒന്ന്. പ്രാദേശികാടിസ്ഥാനത്തിൽ ധാരാളമായി ലഭ്യമാകുന്നതും പെട്ടെന്ന് സമാഹരിക്കാൻ സാധിക്കുന്നതുമായ വിഭവങ്ങൾ/അസംസ്കൃതവസ്തുക്കൾ എന്നിവയെ  സംബന്ധിച്ച അടിസ്ഥാന വിലയിരുത്തലും പഠനവും അത്യാവശ്യമാണ്.
രണ്ട് . ഏർപ്പെടാൻ ആഗ്രഹിക്കുന്ന സംരംഭവുമായി സഹകരിക്കാനും ആത്മാർത്ഥതയോടെ പ്രവർത്തിയിൽ ഏർപ്പെടുന്നതിനും തല്പരരായവരുടെ കൂട്ടായ്മകൾ/സംഘങ്ങൾ (PSHG)രൂപീകരിക്കണം..
 മൂന്ന് . സംഘം രുപീകരിച്ച്, ആരംഭിക്കേണ്ട പ്രോജക്റ്റുകളെ സംബന്ധിച്ച്  തീരുമാനമായിക്കഴിഞ്ഞാൽ ആറുമാസക്കാലമെങ്കിലും കഴിഞ്ഞു മാത്രമേ പ്രവർത്തനം ആരംഭിക്കാൻ ശ്രമിക്കാവൂ. ഏർപ്പെടാൻ ആഗ്രഹിക്കുന്നസംരംഭങ്ങളെ സംബന്ധിച്ചുള്ള സാധ്യതാപഠനം ,പരിശീലനം, നൈപുണ്യവികസനം-പരിപോഷണം, മാർക്കറ്റിംഗ് തന്ത്രങ്ങൾ / മാർഗ്ഗങ്ങൾ, വിൽപ്പനാനന്തര സേവനങ്ങൾ, കയറ്റുമതി സാധ്യതകൾ എന്നിവയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR)തയ്യാറാക്കുന്നതിനും ആറുമാസക്കാലം പരമാവധി പ്രയോജനപ്പെടുത്താo .
സെമിനാറുകൾ ശിൽപ്പശാലകൾ മുതലായവ സംഘടിപ്പിക്കുക, സമാനസ്വഭാവമുള്ള സംരംഭങ്ങൾ സന്ദർശിക്കുക ,  വിജയംവരിച്ചവരും പരാജയപ്പെട്ടവരുമായ സംരംഭകരുമായും അനുഭവങ്ങൾപങ്കുവെക്കുക. പരീക്ഷണാർത്ഥം മാതൃകാ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾ ആരായുവാനും  കുറവുകൾ ഉണ്ടെങ്കിൽ പരിഹരിച്ച് ഏറ്റവും മെച്ചപ്പെട്ട ഉല്പന്നം/ സേവനം സമൂഹത്തിന് സംഭാവന ചെയ്യുന്നതിനും ശ്രമിക്കുക.
സാമ്പത്തിക സ്രോതസ്സ്, സബ്സിഡികളെ സംബന്ധിച്ച കാര്യങ്ങൾ , ബ്രാൻഡുകളുടെ നിർമ്മിതി , അനുമതികൾ, സ്ഥലലഭ്യത എന്നിവയെല്ലാം ഇക്കാലയളവിൽ ഉറപ്പാക്കാം. ആറുമാസം എന്നത് ഒരു വർഷക്കാലമെടുത്താലും പൂർണ സജ്ജരായ ശേഷം മാത്രം സംരംഭങ്ങൾ ആരംഭിക്കുക. വിജയം സുനിശ്ചിതമായിരിക്കും.
തെരഞ്ഞെടുക്കാവുന്ന മേഖലകൾ
1. ഉൽപ്പാദന മേഖല
2. സേവനമേഖല
3. കാർഷിക മേഖല 
4. മൃഗ സംരഷണം
5. ക്ഷീര വികസനം
6. നിർമ്മാണം
7. വിവര സാങ്കേതിക രംഗം/ ആധുനിക ശാസ്ത്ര സാങ്കേതിക രംഗം
8. വിനോദസഞ്ചാരo
9. പാരമ്പര്യേതര ഊർജ്ജ ഉല്പാദനം

ഉല്പാദന  മേഖല

1. റബ്ബർ അധിഷ്ഠിത സംരംഭങ്ങൾ
 2.  തേങ്ങ , കാർഷിക വിളകൾ ,  പഴങ്ങൾ,  കിഴങ്ങുകൾ, ചക്ക, ധാന്യങ്ങൾ, എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം.
3. തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം
4.   100% മൂല്യമുള്ള ഓർഗാനിക് കാപ്പിപ്പൊടി യുടെ ഉത്പാദനം
5 . മത്സ്യം ,മാംസം ,പാൽ എന്നിവ പ്രയോജനപ്പെടുത്തിയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ
6. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ.
 സേവനമേഖല
1. വിവരസാങ്കേതികാധിഷ്ടിത സേവനങ്ങൾ/യുട്ടിലിറ്റിസ് സേവനങ്ങൾ
2. ഉൽപന്നങ്ങളുടെ വിതരണം/ വിപണനം
3. ഗാർമെൻറ്സ് യൂണിറ്റുകൾ/ റെഡിമേഡ് ഉൽപ്പന്നങ്ങൾ
4. ഭക്ഷണശാലകൾ /കേറ്ററിംഗ് യൂണിറ്റുകൾ
5. ആധുനിക രീതിയിലുള്ള ലാൻഡ്രി ഹബ്ബുകൾ (LAUNDRY HUB)
6. ഇലക്ട്രിക്കൽ വാഹനങ്ങൾക്കുള്ള ചാർജിംഗ്  സെൻററുകൾ
7. സർക്കാർ/ നോർക്ക മുതലായവയുടെ സേവനങ്ങൾ ലഭ്യമാക്കുന്ന
ഇ-സെൻററുകൾ/പ്രവാസി സേവാകേന്ദ്രങ്ങൾ.
കാർഷിക ഉല്പാദന മേഖല
1. പച്ചക്കറികൾ, മറ്റ് ഭക്ഷ്യവിളകൾ  ,  പഴവർഗങ്ങൾ.
2. നാണ്യവിളകൾ ,  സുഗന്ധ വിളകൾ
3. ഔഷധ സസ്യങ്ങൾ(Medicinal Plants), പുഷ്പകൃഷി  തുടങ്ങിയവ.
മൃഗസംരക്ഷണം
1. പശു, ആട്, പോത്ത് മുതലായവ വളർത്തി പാലും മാംസവും ഉല്പാദിപ്പിക്കുക
2. കോഴി, താറാവ് മുതലായവ  വളർത്തി മുട്ടയും മാംസവും ഉത്പാദിപ്പിക്കുക
3.   മത്സ്യകൃഷി , ചെമ്മീൻ കൃഷി (ബയോ ഫ്ലോക്സ്, കേജ്കൃഷി പോലുള്ള ആധുനിക മത്സ്യ വളർത്തൽ രീതികൾ അവലംബിക്കാം.)
നിർമ്മാണമേഖല
1. റോഡുകൾ കെട്ടിടങ്ങൾ പാലങ്ങൾ എന്നിവയുടെ കരാറുകൾ ഏറ്റെടുക്കൽ ( സർക്കാർ, പൊതു/ സ്വകാര്യ മേഖല നിർമ്മാണപ്രവർത്തനങ്ങൾ )
നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉത്പാദനം        സ്റ്റോക്ക്, വിതരണം, വ്യാപാരം.
2. വിവിധതരം കട്ടകൾ, ടൈലുകൾ , പാവുകൾ പെയിൻറ് മുതലായവ)
3. എമർജൻസി മെയിൻറനൻസ്ജോലികൾക്ക് വേണ്ടിയുള്ള സ്കിൽ വർക്കേഴ്സ് ഗ്രൂപ്പുകളുടെ രൂപീകരണം.
4. വിവര സാങ്കേതിക , ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സാങ്കേതിക സ്ഥാപനങ്ങൾ .
5. സ്റ്റാർട്ടപ്പുകൾ
6. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ സാധ്യത
(നോളജ് സെൻററുകൾ, സ്റ്റാർട്ടപ്പുകൾ , Skill Development/Skill upgradation centres)
 വിനോദസഞ്ചാരമേഖല
1. ടൂറിസം പാക്കേജുകൾ
2. കാരവൻ ടൂറിസം
3. ഹോം ടൂറിസം
4. ഫാം ടൂറിസം
5. ഹെൽത്ത് ടൂറിസം
6. കായൽ ടൂറിസം
7. ഹൗസ് ബോട്ട് തുടങ്ങിയവ

പാരമ്പര്യേതര ഊർജ്ജ ഉല്പാദന മേഖല
1. ഊർജ സ്രോതസ്സുകളുടെ നിർമ്മാണം , വിതരണം , സ്ഥാപിച്ചു നൽകൽക , ഇൻവർട്ടർ, ബാറ്ററി നിർമ്മാണം മുതലായവ.
2. വൈദ്യുതി ചെലവ് പരമാവധി കുറയ്ക്കാൻ ആവശ്യമായ ഉപകരണങ്ങളുടെയും ബൾബുകൾ (LED) ,ബാറ്ററികൾ, അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാണം.

സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം
ഏഴ് പേർ മുതൽ 20 പേർ വരെയുള്ള സംഘങ്ങൾ രൂപീകരിച്ച് ചാരിറ്റബിൾ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത പ്രവർത്തിക്കാം.
അല്ലെങ്കിൽ
 പ്രവാസികളാൽ രൂപീകരിക്കപ്പെടുന്ന സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക്   ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭങ്ങൾ ആരംഭിക്കാം .അതിന്  പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ PSHG അംഗങ്ങളെല്ലാം തന്നെ സഹകരണ സംഘം അംഗങ്ങളായിരിക്കണം.
ഗ്രൂപ്പുകൾ എന്നത് പോലെ സഹകരണ സംഘത്തിൽ അംഗത്വമുള്ള വ്യക്തികൾക്കും സംരംഭങ്ങൾ  ആരംഭിക്കാം.
സഹകരണ സംഘങ്ങളിലെ അംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന  ഗ്രൂപ്പുകളും അല്ലെങ്കിൽ   വ്യക്തികളാൽ ആരംഭിക്കുന്ന സംരംഭങ്ങളും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അങ്ങിനെയായാൽ സഹകരണ സംഘങ്ങളിൽ അംഗത്വം വർദ്ധിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനും  സാധിക്കുന്നതാണ് . സുരക്ഷിതമായ മൂലധന നിഷേപങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ സഹകരണ സംഘങ്ങളിലൂടെ ലഭിക്കുന്നതിനാൽ അവക്രമപ്രകാരവും നീതി പൂർവ്വമായും വിതരണം നടത്തുന്നതിനും,  ലഭ്യമാകുന്ന ആനുകൂല്യങ്ങൾ സംരംഭകർക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനും ഇത് .
. .ഉപകരിക്കും. സ്വയംസഹായ സംഘങ്ങളുടെ മാതൃ സ്ഥാപനമായി സഹകരണസംഘങ്ങൾ മാറി ത്തീരും.
വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്ക്കഷിച്ചിട്ടുള്ള സംരംഭകത്വ പദ്ധതികളായ നാനോ/സൂക്ഷ്മ / ചെറുകിട/  ഇടത്തരം സംരംഭങ്ങൾ  തുടങ്ങുന്നതിന് സ്വയം സഹായ സംഘങ്ങൾക്കാകും.
സൂക്ഷ്മ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിൻറെ പുതിയ വ്യവസായ നയം വ്യക്തമാക്കിയിരിക്കുന്നത് പ്രകാരം ലൈസൻസുകൾ ആവശ്യമില്ലായെന്ന സവിശേഷതയും നിലവിലുണ്ട്. ജില്ലാ /ബ്ലോക്ക് /പഞ്ചായത്ത് വ്യവസയ ഓഫീസർക്ക് സ്വയം സാക്ഷ്യപത്രം നൽകിയാൽ മതിയാകും. പഞ്ചായത്തിൻറെയും മുനിസിപ്പാലിറ്റിയുടെയോ ലൈസൻസ് ആവശ്യമില്ലാത്ത, വീടുകളിൽ തന്നെ ആരംഭിക്കാവുന്ന സംരംഭങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കാൻ സാധിക്കും . ഫാർമേഴ്സ്/അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചും ബന്ധപ്പെട്ട മേഖലകളിൽ ഏർപ്പെടാം .
പ്രവാസികൾ രൂപീകരിക്കുന്ന സഹകരണ സംഘങ്ങളുടെ പട്ടികയിൽ വ്യവസായ വാണിജ്യ വകുപ്പിൽ രജ്സ്റ്റർ ചെയ്ത് ആരംഭിക്കാവുന്ന സഹകരണ സംഘങ്ങൾ (വ്യവസായം , ഫിഷറീസ്, ഡയറി ,കയർ ) ധാരാളമായി ഉണ്ടാവേണ്ടതാണ് .  സ്വയം സഹായ സംഘങ്ങൾക്കും വ്യക്തികൾക്കും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അവസ്സരം ലഭിക്കുകയും ധാരാളം തൊഴിലവസരങ്ങൾ  സൃഷ്ടിക്കുന്നതിനും കാരണമാകും.
വിവിധ ഉദ്ദേശ പ്രവാസി സഹകരണസംഘങ്ങളുടെ കൺസോർഷ്യം ജില്ലകൾതോറും രൂപീകരിക്കാൻ സാധിച്ചാൽ  ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടാതെ വൻകിട പദ്ധതികൾ ആരംഭിക്കുന്നതിനും  സാധിക്കും. സർക്കാർ , വ്യവസായ പാർക്കുകളിൽ പ്രവാസികൾക്ക് 5% സംവരണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ അവ പ്രയോജനപ്പെടുത്താവുന്നതാണ്. അനുബന്ധ പ്രവർത്തനങ്ങൾക്കും അസംസ്കൃതവസ്തുക്കളുടെ ശേഖരണം ഉല്പന്നങ്ങളുടെ വിതരണം, മാർക്കറ്റിംഗ് തുടങ്ങിയവക്കെല്ലാം തന്നെ സ്വയംസഹായ സംഘത്തിൻറെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ് .
ലോക കേരള സഭയുടെ തീരുമാനങ്ങൾ പ്രകാരം സഹകരണ സംഘങ്ങൾ നിലവിൽ വന്നു കഴിഞ്ഞാൽ സ്വയം സഹായ സംഘത്തിന്റെ പ്രസക്തി ഇന്നത്തേതിലും പതിന്മടങ്ങ് വർദ്ധിക്കും. സഹകരണ സംഘങ്ങളായാലും സ്വയം സഹായ സംഘങ്ങളായാലും രൂപികരിക്കുന്നതിനും  മുന്നോട്ട് നയിക്കുന്നതിലും അധിപ്രധാന പങ്കു വഹിക്കാൻ സാധിക്കുന്നത് തിരിച്ചുവന്ന് നാട്ടിൽ സ്ഥിര താമസ്സമാക്കിയവർക്കാവും. ആയതിനാൽത്തന്നെ ലോക കേരള സഭ ആ വിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുനരധിവാസ്സ പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ തിരിച്ചുവന്ന പ്രവാസികളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തുകയെന്നത് അത്യന്താപേക്ഷിതമാണ്.

Comments

Popular posts from this blog

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)