നോർക്ക നൽകുന്ന സേവനങ്ങൾ
നോർക്കയുടെ ആരംഭം
www.norkaroots.org
കേരള സർക്കാരിന്റെ നോർക്ക ഡിപാർട്ട്മെന്റ് അഥവാ പ്രവാസി കേരളീയ വകുപ്പ് 1996 ൽ രൂപീകരിക്കപ്പെട്ടു.കേരള സർക്കാരിന്റെ നോർക്ക വകുപ്പ് ആവിഷ്കരിക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി 2002 ൽ സ്ഥാപിതമായതാണ് നോർക്ക റൂട്ട്സ്.
നോർക്ക റൂട്ട്സിന്റെ ചെയർമാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ്, നോർക്ക റൂട്ട്സിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടത് മറുനാടൻ മലയാളികൾക്കായി ക്ഷേമ പുന:രധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതോടൊപ്പം അവരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ,പ്രവാസി മലയാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകളുമായും ഇന്ത്യയിലും വിദേശത്തുമുള്ള മററ് ഏജൻസികളുമായും യോജിച്ച് വേണ്ട സാഹചര്യം സൃഷ്ടിക്കുക, വിദേശത്ത് നിന്ന് മടങ്ങി വരുന്ന മലയാളികളുടെ പുന:രധിവാസത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുക , പ്രവാസി മലയാളികളുടെ കഴിവും നിക്ഷേപവും ഉപയോഗപ്പെടുത്താവുന്ന മേഖലകൾ കണ്ടെത്തി അവയിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രാവർത്തികമാക്കുന്നതിന് വേണ്ടി സഹായങ്ങൾ ചെയ്യുന്നതിലൂടെ പ്രവാസി മലയാളികളുടെയും സംസ്ഥാനത്തിന്റെയും പുരോഗതിക്കുവേണ്ടി പ്രയത്നിക്കുക , മാറിയ ലോകക്രമത്തിനൊപ്പം സാഹചര്യങ്ങൾക്കനുസ്യതമായമനുഷ്യവിഭവശേഷി സമാഹരിക്കുകയും അവയുടെ നീതിപൂർണ്ണവുമായ വിന്യാസത്തിന് ആവശ്യമായതെല്ലാം നടപ്പിലാക്കുകയും ചെയ്യുക , ആഗോളതലത്തിൽ മലയാളി സമൂഹങ്ങളുടെയും,സംഘടനകളുടെയും കൂട്ടായ്മയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക എന്നിവയാണ്.
നോർക്ക -റൂട്ട്സിന്റെ ഘടന
1956-ലെ കമ്പനീസ് ആക്ട് സെക്ഷൻ 25 പ്രകാരം പ്രൈവററ് കമ്പനിയായി രൂപികരിച്ച നോർക്ക -റൂട്ട്സ് നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി പ്രവർത്തിച്ചു വരുന്നു.
26.03.2003 ലെ 01/2003 നോർക്ക നമ്പർ ഉത്തരവ് പ്രകാരം കമ്പനിയിലെ സർക്കാർ മൂലധനം 26% ആയിരുന്നു.19.07.2007 ലെ കമ്പനി പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനപകാരം സർക്കാർ വിഹിതം 50% ത്തിലധികമായിവർദ്ധിപ്പിച്ച് സർക്കാർ കമ്പനിയായി രൂപപ്പെടുത്തുകയും തുടർന്ന് 11.01.2008 ലെ സർക്കാർ ഉത്തരവ് (എം.എസ്1/2008/ നോർക്ക ) പ്രകാരം കമ്പനി നിയമത്തിലെ സെക്ഷൻ 617 പ്രകാരമുള്ള സർക്കാർ കമ്പനിയാക്കി ഉത്തരവാവുകയും ചെയ്തു. പ്രസ്തുത സാഹചര്യത്തിൽ കമ്പനിയുടെ Paid Up Capital -ലിൽ സർക്കാരിന്റെ വിഹിതം 26% ത്തിൽ നിന്നും 51 ശതമാനമാക്കി വർദ്ധിപ്പിച്ച് 16/06/2008 തീയത യിലെ 04 /2008 നോർക്ക നമ്പർ സർക്കാർ ഇതരവ് നൽകുകയും ചെയ്തു. മുഖ്യമന്ത്രി ചെയർമനും 3 വൈസ് ചെയർമാൻമാരും, 9 ഡയറക്ടർ ബോർഡ് അംഗങ്ങളും ഉൾപ്പെടെ 12 അംഗങ്ങളുള്ള ഒരു ബോർഡാണ് ഭരണ നിർവ്വഹണം നടത്തുന്നത്. നോർക്ക റൂട്ട്സിന്റെ ഹെഡ് ഓഫീസ് തിരുവനന്തരം പട്ടണത്തിലെ തൈക്കാട് എന്നസ്ഥലത്ത് സ്ഥിതി ചെയുന്നു. നോർക്ക റൂട്ട്സിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കാട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും, മററ് 11 ജില്ലകളിൽ കളക്ടേറ്റുകളിൽ നോർക്ക സെല്ലുകളും, ഡെൽഹി, മുംബൈ എന്നീ സംസ്ഥാനങ്ങളിൽ NRK ഡെവലപ്മെന്റ് ഓഫീസുകളും, ചെന്നൈ, ബറോഡ, ബാംഗ്ളോർ, ഫൈദാബാദ് എന്നിവിടങ്ങളിൽ നോർക്ക സാറ്റലൈററ് ഒാഫീസും പ്രവർത്തിക്കുന്നു.
നോർക്ക റൂട്ട്സിന്റെ സംസ്ഥാനതല ഓഫീസ് മേധാവി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും, ജില്ലാ നോർക്ക സെന്ററുകളിൽ സെന്റർ മാനേജർമാരും, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസുകളിൽ ഡെവലപ്പ്മെന്റ് ഓഫീസറൻ മാരും, നോർക്ക സാററലൈറ്റ് ഓഫീസുകളിൽ സാററ്ലെററ് സ്പെഷ്യൽ ഓഫീസറൻ മാരും പ്രധാന ചുമതല വഹിക്കുന്നു.
നോർക്കയുടെ പ്രവർത്തനങ്ങൾ
സേവനങ്ങൾ
സർട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടുത്തൽ (Certificate Attestation)
http://202.88.244.146:8084/norka/
മാനവവിഭവശേഷിവികസന മന്ത്രാലയത്തിന്റെ (MHRD) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. പൊതുജന സൗകര്യാർത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻസെന്ററുകൾ (Certificate Attestation Centres - CAC) മുഖേനയാണ്നോർക്ക റൂട്ട്സും സർക്കാരും ഈ കർത്തവ്യം നിർവ്വഹിച്ചുവരുന്നത്.
ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച്, അറ്റസ്റ്റു ചെയ്ത സർട്ടിഫിക്കറ്റുകൾ എം.ഇ.എ സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയും ചെയ്തുകൊടുക്കുന്നു. യു.എ.ഇ., ഖത്തർ,ബഹറൈൻ, കുവൈറ്റ്, സൗദി എന്നീ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തലുകളും വിവിധ രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റിൽ അറ്റസ്റ്റേഷനും നോർക്ക റൂട്ട്സ് വഴി ചെയ്യാവുന്നതാണ്.
റിക്രൂട്ട്മെൻറ്
www.Jobsnorka.gov.in
വിദേശ രാജ്യങ്ങളിൽ ലഭ്യമായ വിവിധ തൊഴിൽ മേഖലകളിലേക്ക് കേരളത്തിൽ നിന്നും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്ത് അയക്കുവാനുളള വിദേശകാര്യ വകുപ്പിന്റെ അംഗീകാരമുളള റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശ ജോലികൾ കണ്ടെത്തുവാൻ ഉദ്യോഗാർത്ഥികളെ സഹായിച്ചുവരുന്നു. നിലവിൽ സൗദി അറേബ്യ, യു. എ. ഇ, ഒമാൻ, കുവൈറ്റ് , യു.എസ്സ് , യു.കെ , മാലിദ്വീപുകൾ ബ്രൂണായ്എന്നിങ്ങനെ അനേകം രാജ്യങ്ങളിലെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ മേഖലയിലേക്കും വിദ്യാഭ്യാസ മേഖലയിലേക്കും നഴ്സുമാർ, ഡോക്ടർമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ, എഞ്ചിയറന്മാർ , ടെക്നീഷ്യൻസ്, അധ്യാപകർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ നോർക്ക റൂട്ട്സ് തിരിഞ്ഞെടുത്ത് അയച്ചുവരുന്നു.
സുതാര്യവും നിയമാനുസൃതവുമായ മാർഗ്ഗങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കി ധാരാളം വനിതകളെ വീട്ടുജോലിക്കായി നോർക്ക റൂട്ട്സ് കുവൈറ്റ് അടക്കമുളള വിവിധ ജി.സി.സി രാജ്യങ്ങളിൽവിന്യസിച്ച് കഴിഞ്ഞു. ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിന് ജോബ് പോർട്ടലും നിലവിലുണ്ട്. 2010 ൽ ജോബ് പോർട്ടൽ ആരംഭിച്ചു.
സാമൂഹിക സുരക്ഷ, ഇൻഷുറൻസ്
https://norkaroots.org/ml/login?pg=pravasi
പ്രവാസി തിരിച്ചറിയൽ കാർഡ്
പ്രവാസി (മറ്റ് സംസ്ഥാനം ) / പ്രവാസി (വിദേശം) എന്നിവർക്കായി ഐഡി കാർഡ് നല്കി വരുന്നു. പ്രവാസി കേരളീയർക്കായുള്ള തിരിച്ചറിയൽ കാർഡായി 2008ആഗസ്റ്റിൽ ആരംഭിച്ചു. കാർഡുടമ അപകടത്തിൽ മരണപ്പെട്ടാൽ കുടുംബത്തിന് പരമാവധി 2 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കുന്നത് കൂടാതെ അപകടം മൂലം സ്ഥിരമായോ / പൂർണ്ണമായോ/ഭാഗികമായോ വൈകല്യം സംഭവിച്ചാൽ അനുപാതികമായി ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. പ്രവാസികൾക്ക് സർക്കാരുമായി ബന്ധപ്പെടുന്നതിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും നോർക്കയുടെ സേവനങ്ങൾ അതിവേഗം ലഭ്യമാകുന്നതിനും ഈ കാർഡുടമക്ക് സാധിക്കും എന്നുള്ളത് ഇതിന്റെ സവിശേഷതയാണ്.കാർഡിന്റെ കാലാവധി മൂന്നുവർഷം .
രജിസ്ട്രേഷൻ ഫീസ് : 300 രൂപ .
ധനസഹായ പദ്ധതികൾ
http://www.norkaroots.net/santhwana.htm
സാന്ത്വന
സാന്ത്വനം പദ്ധതിപ്രകാരം താഴെപ്പറയുന്ന കാര്യങ്ങൾക്ക് ധനസഹായം നല്കുന്നു: മരണാനന്തര കുടുംബ സഹായം 1 ലക്ഷം രൂപയും കാൻസർ, ഹൃദയ ശസ്ത്രക്രിയ, ഗുരുതര വൃക്കരോഗം, പക്ഷാഘാതം അപകടം മൂലമുളള സ്ഥിരഅംഗവൈകല്യം തുടങ്ങിയവയ്ക്ക് 50,000/- രൂപയും മററ് രോഗങ്ങൾക്ക് 20,000/- രൂപ വരെയും സഹായം നല്കി വരുന്നു.
തിരിച്ചെത്തിയ പ്രവാസികൾക്ക് പെൺമക്കളുടെ വിവാഹച്ചെലവുകൾക്കായി പരമാവധി 15,000 രൂപ,
പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും അംഗവൈകല്യപരിഹാരത്തിന് കൃത്രിമകാലുകൾ, ഊന്നുവടി, വീൽചെയർ മുതലായവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ വരെയുംനല്കുന്നു. ഈ it സഹായം ലഭിക്കാൻ അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം1,00,000/- രൂപയിലധികമാവാൻ പാടില്ല. കുറഞ്ഞത് രണ്ടുവർഷം പ്രവാസി ആയിരുന്നിരിക്കണം.
തിരിച്ചെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തുവർഷം (ഇവയിൽ ഏതാണോകുറവ്) ആ സമയ പരിധിയിൽ അപേക്ഷ നൽകിയിരിക്കണം.
കാരുണ്യം
പ്രവാസികളായ കേരളീയർ (വിദേശം & സ്വദേശം) മരണപ്പെട്ടാൽ ഭൗതികശരീരം നാട്ടിലെത്തിയതിനുളള സഹായമാണ് കാരുണ്യം.
വിദേശത്ത് നിന്നാണെങ്കിൽ 50000 രൂപയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണെങ്കിൽ 15000 രൂപയും ധനസഹായമായി ലഭിക്കും.
പ്രോജക്ടുകൾക്കുള്ള വായ്പ
http://norkaroots.net/ndprem.htm
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (NDPREM)
തിരികെയെത്തുന്ന പ്രവാസികളെ സംരംഭരാക്കുന്നതിനും സുസ്ഥിരമായ ഒരു ജീവിത മാർഗ്ഗം കെട്ടിപ്പടുക്കുന്നതിനും സാമ്പത്തികമായും സാങ്കേതികമായും അവരെ സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വക്കുന്നത് .
സവിശേഷതകൾ
30 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സംരംഭങ്ങൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ സബ്സിഡിയും ആദ്യത്തെ 4 വർഷം മുടക്കം കൂടാതെ തിരിച്ചടവ് നടത്തുന്നവർക്ക് 3 ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
താല്പര്യമുള്ള സംരംഭകർക്ക് പരിശീലനക്കളരികൾ, ബോധവല്കരണ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് മടങ്ങിയെത്തിയവരും, അത്തരം പ്രവാസികൾ ഒത്തുചേർന്ന് ആരംഭിക്കുന്ന സഹകരണ സംഘങ്ങൾ, കമ്പനികൾ , ട്രസ്റ്റുകൾ തുടങ്ങിയവയേയും പദ്ധതി പ്രകാരം ആനുകൂല്യത്തിന് പരിഗണിക്കും.
സഹകരണ സംഘങ്ങൾ, പൊതുമേഖല / സ്വകാര്യ ബാങ്കുകൾ, പിന്നോക്ക വിഭാഗക്ഷേമ വികസന കോർപ്പറേഷൻ തുടങ്ങി പതിനഞ്ചോളം ധനനകാര്യ സ്ഥാപനങ്ങളുമായി ഈ പദ്ധതി പ്രകാരം വായ്പ നല്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. CMD -യുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പിനു വേണ്ട സാങ്കേതിക, വിദ്യാഭ്യാസ (നൈപുണ്യവികസന ) പദ്ധതികൾ നടപ്പിലാക്കുന്നത്.
Global Contact Cetre
2019 ഫെബ്രുവരിയിൽ ആരംഭിച്ചതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ ടോൾ ഫ്രീ ഫോൺസംവിധാനമാണിത്. സർക്കാരിൽ നിന്നും നോർക്കയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച് അറിയാനും പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
വനിതാ NRI സെൽ
പ്രവാസികളായ വനിതകൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ അടിയന്തിരമായി അറിയിക്കുന്നതിനും , കേന്ദ്ര- സംസ്ഥാന സർക്കാരുകൾ എംബസ്സികൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ അടിയന്തിര പരിഹാരo കാണുക എന്ന ലക്ഷ്യത്തോടെയാണ് വനിത NRI സെൽ പ്രവർത്തനം ആരംഭിച്ചത്. ലോകരേള സഭയുടെ തീരുമാനപ്രകാരമാണ് നടപടി.
നൈപുണ്യ -ശേക്ഷി വികസനം
മാറുന്ന കാലത്തിനും വളരുന്ന സാങ്കേതികവിദ്യക്കും അനുസൃതമായ ശേഷികളുടേയും നൈപുണ്യത്തിന്റേയും വികസനത്തിനായി (Skill development & skill Upgradation) ICT (Information and Communication Technology) , IIIC( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ) എന്നിവയുമായി സഹകരിച്ച് വിവിധ കോഴ്സുകളും ട്രെയിനിംഗുകളും സംഘടിപ്പിക്കുന്നുണ്ട്. വിദേശത്ത് പോകുന്നവർക്കു വേണ്ടിയുള്ള വലിയൊരു കാൽവയ്പാണീ പദ്ധതി.
നോർക്ക ബിസിനസ്സ് സഹായ കേന്ദ്രം (NBFC)
സംസ്ഥാനത്തുള്ള നിക്ഷേപ സാധ്യതകൾ പ്രവാസികളെ ബോധ്യപ്പെടുത്തി വിവിധ മേഖകളിൽനിക്ഷേപിക്കുവാൻ ആവശ്യമായ എല്ലാ വിധ പിന്തുണയും നല്കുക, സർക്കാർ അനുമതികൾ നേടിക്കൊടുക്കുന്നതിൽ ഏകജാലക സംവിധാനമായി പ്രവർത്തിക, പ്രവർത്തന മികവിനും വൈവിധ്യവല്കരണത്തിനും ആവശ്യമായ പരിശീലനം നല്കുക എന്നതാണ് NBFC യുടെ പ്രധാന ലക്ഷ്യങ്ങൾ .
സംസ്ഥാന സർക്കാരിന് കീഴിലുള്ള KFC , KSIDC, SIDCO, INKAL , വിവിധ ബാങ്കുകൾ . ക്ഷീര വികസനം, കൃഷി, വ്യവസായ വകുപ്പുകൾ, CMD എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.
സമാശ്വാസ പദ്ധതികൾ
നിയമ സഹായ സെൽ (PLAC -Pravasi Legal Aided cell) തങ്ങളുടേതല്ലാത്തതും മനപൂർവ്വമല്ലാത്തതുമായ ചെറിയ കുറ്റങ്ങളാൻ നിയമനടപടികൾക്ക് വിധേയരാകുന്ന നിരപരാധികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അതാത് രാജ്യങ്ങളിലെ പ്രതിബദ്ധതയുള്ള മലയാളികളായ നിയമജ്ഞരുടെ സഹായത്തോടെ നാപ്പിലാക്കിയിരിക്കുന്ന സൗജന്യ പദ്ധതിയാണിത്. ജോലി സംബന്ധമായും , വിസ, പാസ്പോർട്ട് , ചികിത്സ , ജയിൽ ശിക്ഷ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ സെല്ലിന്റെ സേവനം ലഭിക്കും. UAE, Kuwait, Oman എന്നീ രാജ്യങ്ങളിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
നേരത്തേ തന്നെ ഈ പദ്ധതി സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ ചെറിയ തോതിലാണെങ്കിലും നടന്നിരുന്നു . 2019 – ലാണ് പരിഷ്കരിച്ച പദ്ധതി നടപ്പിലാക്കിയത്. ലോക കേരള സഭയുടെ തീരുമാനപ്രകാരമാണ് പരിഷ്ക്കരിച്ച പദ്ധതി നടപ്പിലാക്കിയത്
ഇത്തരം ചെറിയ കുറ്റങ്ങളാൽ വിദേശ ജയിലുകളിൽ ശിക്ഷ അനുഭവിച്ച് മോചിതരാകുന്ന മലയാളിളെ നാട്ടിലെത്തിക്കുന്നതിന് സൗജന്യ വിമാന ടിക്കറ്റ് നല്കുന്നതിന് സ്വപ്ന സാഫല്യം എന്ന പദ്ധതിയും നിലവിലുണ്ട്.
നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ്
വിദേശത്ത് ജോലി ചെയ്യുന്ന പാവപ്പെട്ട മലയാളികൾ ഗുരുതര അസുഖം ബാധിച്ച് നാട്ടിലേക്ക് വന്നാൽ അവരെ എയർ പോർട്ടിൽ നിന്നും ആശുപത്രിയിലോ വീട്ടിലോ എത്തിക്കുക, അല്ലെങ്കിൽ എത്തുന്ന ഭൗതികശരീരം ഏറ്റുവാങ്ങി ബന്ധക്കാരുടെ വീടുകളിലോ ആശുപത്രിയിലോ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019 - ൽ ആരംഭിച്ച പദ്ധതിയാണിത്. സേവനം തികച്ചും സൗജന്യം. കേരളത്തിലെ 4 അന്തർദേശീയ വിമാനത്താവളങ്ങളിലും കോയമ്പത്തൂർ , മംഗലാപുരം വിമാനത്താവളങ്ങളിലും ഇതിന്റെ സേവനം സൗജന്യമായി ലഭിക്കും. IMA യുമായി വഹകരിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഈ പദ്ധതി നടപ്പിലാക്കി ചിരിക്കുന്നത്.
വിദേശത്ത് മരണപ്പെടുന്നവരുടെ ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് എയർ ഇന്ത്യയുമായി കരാർ ഒപ്പിട്ട് കഴിഞ്ഞു. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും പദ്ധതിയുടെ സഹായം ലഭിക്കുക. On
ലോക കേരള സഭ
ഒന്നിക്കാം , സംവദിക്കാം , മുന്നേറാം എന്ന ആഹ്വാനത്തോടെ 2018 മുതൽ ആരംഭിച്ച ആഗോള മലയാളികളുടെ സംഗമ വേദിയാണ് ലോക കേരള സഭ .
കേരളത്തിന്റെ നിയമ നിർമ്മാണ ചരിത്രം 130 വഷങ്ങൾക്ക് മുമ്പ് ആരംഭിച്ചു. ശ്രീമൂലം തിരുനാൾ ആരംഭിച്ച ലജിസ്ലേറ്റീവ് കൗൺസിലാണ് അതിന് തുടക്കം കുറിച്ചത്. അന്നതിന് ഉപദേശകാധികാരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അത് ഒരു ചരിത്ര സംഭവമായിരുന്നു . ഇന്ത്യയിലാദ്യത്തെ സംഭവം. ഒരു നാട്ടു രാജ്യത്ത് ഇത്തരമൊന്ന് വലിയൊരു ജനാധിപത്യ പ്രക്രിയക്ക് നാന്ദിയായി.
ലോക കേരള സഭയും ഉപദേശാധികാരമുള്ളൊരു സംവിധാനമാണിപ്പോൾ.
2020 ജനുവരി 1, 2 , 3 തീയതികളിൽ രണ്ടാം സഭ ചേരും. കേരളത്തിന്റെ സമഗ്ര വികസനത്തിനും പ്രവാസികളുടേയും കുടുംബാംഗങ്ങളുടെയും തിരിച്ചുവന്ന പ്രവാസികളുടേയും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും സുരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് അന്തിമ രൂപം നല്കുകയും പുതിയ ആശയങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യുകയും ചെയ്യും.
ഇക്കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ വിവിധ രാജ്യങ്ങളിലായി നടത്തിയ പ്രവർത്തന ഫലമായി 10,000 കോടി രൂപയിലധികം വരുന്ന നിക്ഷേപ സാധ്യതകൾ ഉണ്ടായിട്ടുണ്ട്. 2020 ജനുവരി 8, 9, 10 തീയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ വച്ച് അന്തിമ കരാറുകൾ ഒപ്പുവക്കും.
NRI Investment Company
Overseas Keralites Investment and Holding Limited എന്ന പേരിൽ ഒരു കമ്പനിക്ക് രൂപം നല്കി. ലോക കേരള സഭയുടെ നിർദ്ദേശകാരമാണിതിന്റെ രൂപീകരണം. പ്രത്യുല്പാദനപരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്ന പ്രവാസി മലയാളികളെ അവരു ടെ സമ്പാദ്യം വാണിജ്യ, വ്യവസായ, സേവന, നിർമ്മാണ , കാർഷിക മേഖലകളിലേക്ക് കൊണ്ടു വരുന്നതിനും തൊഴിലും വരുമാനവും ഉറപ്പു വരുത്തുന്ന തരത്തിൽ കമ്പനിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് തീരുമാനം.
പ്രവാസി ഡാറ്റാ ബാങ്ക്
പ്രവാസി മലയാളികളുടെ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുനരധിവാസ പദ്ധതികൾ ആവിഷ്ക്കരിക്കുന്ന കാര്യത്തിൽ മുൻകൂട്ടിയുള്ള അസൂത്രണം സാധ്യമാക്കുന്നതിനും സമഗ്രമായ വിവര ശേഖരണത്തിലൂടെയേ സാധിക്കൂ. അത്തരത്തിൽ ആധികാരിക ഡാറ്റാ ബാങ്ക് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ CDS -മായി സഹകരിച്ച് ' കേരളത്തിൽ നിന്നുമുള്ള അന്താരാഷ്ട്ര കൂടിയേറ്റം’ എന്ന ഗവേഷണ പദ്ധതി നടപ്പിലാക്കി പ്രവർത്തനം ആരംഭിച്ചു.
ജില്ലകൾ തോറും പരാതി പരിഹാര സെൽ
ജില്ലാകളക്ർ പ്രവാസികൾക്കിടയിലെ സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന ജില്ലാ പ്രവാസി പരിഹാര സെൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു. മാസത്തിലൊരിക്കൽ യോഗം ചേർന്ന് അതാത് ജില്ലയിൽ നിന്നുമുള്ള പരാതികൾക്ക് പരിഹാരം നിർദ്ദേശിക്കും.
പോലീസ് വകുപ്പിനു കീഴിൽ NRI സെൽ
ഒരു SP യുടെ ചുമതലയിൽ പ്രവാസികളുടെ പരാതികൾ സ്വീകരിക്കുന്നതിനും നടപടിക്കമങ്ങളിലൂടെ പരിഹാരം കാണുന്നതിനുമുള്ള സംവിധാനം നിലവിലുണ്ട്. . തിരുവനന്തപുരം പോലീസ് ആസ്ഥാനത്താണ് ഓഫീസ്.
N R I കമ്മീഷൻ
അർദ്ധ ജുഡീഷ്യൽ അധികാരമുള്ളതും ഒരു വിരമിച്ച ഹൈക്കോതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ പരാതി പരിഹാര സംവിധാനമാണിത്. വരുന്ന പരാതികൾ വേർതിരിച്ച് പരിഹരിക്കേണ്ടവ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് / വ്യക്തികളിലേക്ക് എത്തിക്കുകയും പരിഹാര നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.
വിദ്യാഭ്യാസ സ്കോളർഷിപ്
നോർക്ക റൂട്സ് അംഗങ്ങളായ പ്രവാസി മലയാളികളുടെ മക്കള
പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം .
പ്രവാസി വെൽഫയർ ബോർഡ്
ഇന്ത്യയിലാദ്യമായി പ്രവാസികൾക്ക് ക്ഷേമ പെൻഷൻ പദ്ധതി നടപ്പിലാക്കിയത് കേരളത്തിലാണ്. 2008-ൽ നിയമസഭ പാസ്സാക്കിയ നിയമം 2009 മുതൽ നടപ്പിലാക്കി. തുടക്കത്തിൽ 500 രൂപയായി നിശ്ചയിച്ചിരുന്ന പെൻഷൻ 2017 ആയപ്പോൾ 2000 രൂപയായി വദ്ധിപ്പിച്ച് സർക്കാർ ഉത്തരമായി. ഇന്ന് 60 വയസ്സ് പൂർത്തിയായ 15000 ത്തോളം അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നു. വിദ്യാഭ്യാസ ഗ്രാന്റ്, ചികിത്സാസഹായം,അവശതാ പെൻഷൻ , വിവാഹധനസഹായം, മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് ആശ്വാസധനം , കുടുംബ പെൻഷൻ തുടങ്ങി നിരവധി സഹായങ്ങൾ പെർഷനു പുറമേ അംഗങ്ങൾക്ക് ലഭിക്കും.
ഡിവിഡന്റ് പദ്ധതി
പ്രവാസി വെൽഫയർ ബോഡ് രൂപം നല്കിയ പദ്ധതിയാണിത്. പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ആ ജീവനാന്ത സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയിൽ 3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മൂന്നു വർഷത്തിന് ശേഷം 10% ഡിവിഡന്റ് മരണം വരെ നിക്ഷേപകന് നല്കുകയും അതിനു ശേക്ഷം പങ്കാളിക്കുo മരണം വരെ ഡിവിഡന്റ് ലഭിക്കും. ശേക്ഷം ,നിക്ഷേപ തുകയും 3 വർഷത്തെ ഡിവിഡൻറും ചേർത്ത് അനന്തരാവകാശിക്ക് കൈമാറും.
നിക്ഷേപത്തുക സംസ്ഥാനത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ നിക്ഷേപിക്കും. നിക്ഷേപങ്ങൾക്ക് സർക്കാരിന്റെ പൂർണ ഗ്യാരൻ റി ഉണ്ടാവും.
Comments
Post a Comment