പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (അഞ്ചാം ഭാഗം)
പുനരധിവാസത്തിനായി തെരഞ്ഞെടുക്കാവുന്ന മേഖലകൾ .
******************************
കൃഷി, വ്യവസായം, നിർമ്മാണം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം , IT , ക്ഷീരo, മത്സ്യ ഉൽപ്പാദനം എന്നു തുടങ്ങി സമസ്ത മേഖലയും തെരഞ്ഞെടുക്കാൻ സാധിച്ചാലേ നിലവിലെ സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം സാധ്യമാകൂ. ഒട്ടുമിക്ക മേഖലകളിലും പ്രവർത്തിച്ചിരുന്നവരും ഏർപ്പെട്ട മേഖലകളിലെല്ലാം തന്നെ മികവ് തെളിയിച്ചിരുന്നവരുമാണ് മലയാളികൾ .
സർക്കാർ മുൻകയ്യെടുത്ത് കാർഷികരംഗത്ത് നാപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പിൽ വലിയൊരളവ് പ്രവർത്തനം ഏറ്റെടുക്കാം. കാർഷിക ഉല്പാദനം മുതൽ സംസ്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിൽ ഇടപെടാൻ സാധിക്കും.
വ്യവസായ മേഖലയിൽ നാനോ, മൈക്രോ , ഇടത്തരം ,ചെറുകിട യൂണിറ്റുകൾക്ക് വൻ സാധ്യതയാണിന്ന് തുറന്നു വരുന്നത്. സർക്കാരിന്റെ പുത്തൻ വ്യവസായനയം പരിപൂർണ്ണാർത്ഥത്തിൽ പ്രോത്സാഹനാർഹമാണ് താനും. കൂടാതെ കയറ്റുമതി ലക്ഷ്യത്തോടെ മികച്ച ഉൽപ്പനങ്ങൾ ലഭ്യമാകുന്ന പ്രധാന ഹബ്ബായി സംസ്ഥാനത്തെ ലോകത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടുവരുവാനും പ്രവാസി സംരംഭങ്ങൾക്ക് സാധിക്കുo.
നിർമ്മാണ മേഖലയുടെ ആധുനികവൽക്കരണത്തിൽ വളരെ വലിയ സംഭാവന നൽകാൻ പ്രവാസികൾക്കാവും. ലോകോത്തരവും ആധുനികവുമായ യന്ത്രവൽകൃത മേഖലകളിലെ ഈ രംഗത്തെ പരിചയം ചെറിയ രീതിയിലാണെങ്കിലും കേരളം സ്വായത്തമാക്കിക്കഴിഞ്ഞു. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഇത് തെളിഞ്ഞു കാണാം. ഇക്കാര്യത്തിൽ പ്രവാസികളുടെ പങ്ക് ചെറുതല്ല. അത് വിപുലീകരിക്കാനും വികസനം ത്വരിതഗതിയിൽ പൂർത്തികരികുന്നതിലും പ്രവാസലോകത്തിന് വൻ സംഭാവന നൽകാൻ സാധിക്കും.
വൈദ്യുത ഉൽപ്പാദനം വിതരണം തുടങ്ങിയ മേഖലകളിലും കുടിവെള്ള നിർമ്മാണത്തിലും ഇടപെടുന്നതിന് വൻസാധ്യത കാണുന്നു.
സഹകരണ സംഘങ്ങളുടേയും -സ്വയം സഹായ സംഘങ്ങളുടേയും പങ്ക്
********************************
ഒന്നാം ലോക കേരള സഭയിൽ പ്രവാസികളുടെ പുനരധിവാസ പ്രവർത്തനത്തെ സംബന്ധിച്ച് നടന്ന ചർച്ചയും തീരുമാനവും സഹകരണ സംഘങ്ങൾക്ക് സവിശേഷ പ്രാധാന്യമാണ് നൽകിയത്. സംസ്ഥാനത്ത് 1000 സഹകരണ സംഘങ്ങളെകിലും രൂപീകരിച്ചാൽ വിവിധ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിലയിരുത്തി. എന്നാൽ സഹകരണ സംഘങ്ങളുടെ രൂപീകരണത്തിൽ സാരമായ അനിശ്ചിതത്വം ഇന്നും നിലനിൽക്കുന്നു. മറ്റ് സഹകരണ സംഘങ്ങൾക്ക് ഭീഷണിയായി മാറുമെന്ന വ്യാപക പ്രചരണം വലിയൊരു പ്രതിസന്ധിയാണ്. പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന് ലഭിക്കേണ്ട വികസനവുമാണ് ഇതുമൂലം തടസ്സപ്പെടുന്നത്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട കാര്യമാണിത്.
വിദേശത്തുള്ളവരും തിരിച്ചു വന്നവരും വിവിധ സംസ്ഥാനങ്ങളിൽ തമസ്സിക്കുന്നവരും തിരിച്ചു വന്നവരും കുടുംബാംഗങ്ങളും അടങ്ങുന്ന വിപുലമായ സംവിധാനമാകണം സഹകര സംഘങ്ങൾ . കുറഞ്ഞത് ഒരു കോടി അംഗങ്ങളെ കണ്ടെത്താൻ ഇത് മൂലം സാധിക്കും.
സഹകരണ രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നത് കൂടാതെ വ്യവസായം , ഫിഷറീസ് , ഡയറി, കയർ തുടങ്ങിയവയുമായി ബന്ധപ്പെട്ടും സഹകരണ സംഘങ്ങൾ ആരംഭിക്കാം. ഇത്തരത്തിൽ വിവിധ ലകഷ്യങ്ങളോടെ ആയിരമോ അതിലധികമോ സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കണം. അഗ്രിക്കൾച്ചർ / ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ച് വിവിധ മേഖലകളിൽ ഇടപെടാം. അതിന് പുറമേയാണ് അടിത്തട്ടുവരെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സ്വയംസഹായ സംഘങ്ങൾ . കുറഞ്ഞത് 10,000 സ്വയം സഹായ സംഘങ്ങൾക്കെങ്കിലും സംസ്ഥാനത്ത് സാധ്യതയുണ്ട്. സഹകരണ സംഘങ്ങളിൽ അഫിലിയേറ്റ് ചെയ്തും രജിസ്ട്രാറുടെ അംഗീകാരത്തോടുകൂടിയും സ്വയം സഹായ സംഘങ്ങൾക്ക് . പ്രവർത്തിക്കാം. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വൻ സ്വാധീനം ചെലുത്താൻ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിലൂടെ സാധിക്കും. കുടുംബശ്രീ മാതൃകയിൽ കെട്ടിപ്പടുത്താൽ നാനോ, മൈക്രോ സംഭരംഭത്തിലൂടെ അത്യാധുനിക സാങ്കേതിക രംഗങ്ങളിൽവരെ വലിയ സംഭാവന നല്കാൻ സാധിക്കുന്ന അതിവിശാല പ്ലാറ്റ്ഫോമായി അത് മാറും. കുടുംബശ്രീ മിഷന് സമമായ വിദഗ്ദ സമിതിയുടെ മേൽനോട്ടവും അത്യന്താപേഷിതമാണ്.

Comments
Post a Comment