പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (ആറാം ഭാഗം)

സാമ്പത്തിക സ്രോതസ്സ്
*****************************
ദീർഘകാല പ്രക്രിയയിലൂടെ (പരമാവധി 5വർഷം) പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെയാകണം സഹകരണ സംഘങ്ങളും സ്വയംസഹായ സംഘങ്ങളും രൂപീകരികേണ്ടത്. വിവരശേഖരണത്തിൽ ലഭിക്കുന്ന വ്യക്തിഗത  താല്പര്യവും നൈപുണ്യവും സാമ്പത്തികമായ കഴിവും പരിഗണിച്ച് അനുയോജ്യമായ വേദികൾ രൂപീകരിക്കണം. 5 വർഷക്കാലംകൊണ്ട് ഘട്ടംഘട്ടമായി പ്രവാസികൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന സംഖ്യയോടൊപ്പം സർക്കാർ വിഹിതവും ചേർന്നാൽ കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പുനരധിവാസ പദ്ധതികൾക്ക് 5 വർഷക്കാല പരിധിക്കുള്ളിൽ പ്രാബല്യം നല്കാൻ സാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നുമുള്ള സഹായ സഹകരണവും ഉറപ്പാക്കണം. വിദഗ്ദമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന പ്ലാനിംഗ് ബോർഡിന് കീഴിൽ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നത് ഉചിതമായിരിക്കും.

വിഭവ സാഹരണം
*****************************
കേരളത്തിന് പുറത്തുള്ള മലയാളി സമൂഹം വിദേശത്ത് 25 ലക്ഷവും ഇതര സംസ്ഥാനങ്ങളിലായി 10 ലക്ഷവും കണക്കാക്കാo വിദേശത്ത് നിന്ന് തിരിച്ചു വന്നവർ 15 ലക്ഷവും എന്ന് കണക്കാക്കിയാൽ 50 ലക്ഷം പേർ പ്രവാസികളായുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണം ഉറപ്പാക്കാൻ സാധിച്ചാൽ കുറഞ്ഞത് 1 കോടി  അംഗങ്ങളെ കണ്ടെത്താം. അതിനായി വലിയ ക്യാമ്പയിൻ തന്നെ വേണ്ടി വന്നേക്കാം. ലോക കേരള സഭാംഗങ്ങൾക്ക് ഇക്കാര്യത്തിൽ അതിപ്രധാന സംഭാവന നല്കാൻ സാധിക്കുo. ഉപജീവനമാർഗ്ഗമാണ് തുറന്ന് കിട്ടുന്നതെങ്കിൽ 50% പേരുടെയെങ്കിലും സഹകരണം തീർച്ചയായും ഉറപ്പാക്കാo . ഒരു വിഭാഗം നിക്ഷേപകരെന്ന നിലയിൽ മാത്രം സഹകരിക്കുകയും ലാഭവിഹിതം പ്രതീക്ഷികുകയും ചെയ്യുമ്പോൾ ബഹുഭൂരിപക്ഷം പേരും നാമമാത്ര നിക്ഷേപകരും പ്രവർത്തന തല്പരരും ആയിരിക്കും.  മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിയെടുക്കുന്നവർക്ക് മാസവേതനം നല്കേണ്ടതാണ്.  അങ്ങിനെയായാൽ പ്രസ്ഥാനത്തോടൊപ്പം അടിയുറച്ച് നില്ക്കാൻ അവർ സദാ സനദ്ധരായിരിക്കും. സമാഹരിക്കുന്ന സംഖ്യയും കേന്ദ്ര-സംസ്ഥാനസർക്കാരുകളിൽ നിന്നും മറ്റ് ധനകാര്യ ഏജൻസികളിൽ നിന്നും ലഭിക്കുന്നതടക്കം മൊത്തം സംഖ്യയും സഹകരണ സംഘങ്ങളുടേതായി രൂപീ കരിക്കുന്ന അപ്പക്സ് സൊസൈറ്റിയിലെ നിക്ഷേപമാക്കുകയും പ്രാഥമിക സഹകരണ സംഘങ്ങളും സംഘങ്ങളിൽ അഭിലിയേറ്റ് ചെയ്തിരിക്കുന്ന സ്വയം സഹായ സംഘങ്ങളും സമർപ്പിക്കുന്ന യോഗ്യമായ പ്രോജക്ടുകൾക്ക് വായ്പയായും സാജന്യങ്ങളായും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാവുന്നതാണ് .
ഇക്കാര്യം പറയുമ്പോൾ മറ്റൊരു കാര്യം കൂടി പരാമർശിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല , സ്വകാര്യ ബാങ്കുകളിലായി 2 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം ഉണ്ടെന്നുള്ള വസ്തുത മറക്കാൻ പാടില്ല. അതവിടെ നിക്ഷേപമായി സൂഷിക്കുന്നത്കൊണ്ട് നിക്ഷേപകനോ സംസ്ഥാനത്തിനോ പറയത്തക്ക ഗുണമൊന്നും ഉളളതായും തോന്നുന്നില്ല. ഒരു നിശ്ചിത സംഖ്യക്ക് മുകളിലിൽ നിക്ഷേപമുള്ളവർ അതിൽ നിന്നും 10 % തുകയെങ്കിലും ഇത്തരം  പദ്ധതികൾക്കായി നീക്കി വക്കാൻ ശ്രമിക്കണം. ബാങ്ക് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ലാഭവിഹിതം സർക്കാർ ഉറപ്പു നൽകിയാൽ അവരതിന് സന്നദ്ധരായേക്കും.

Comments

Popular posts from this blog

പ്രവാസി സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (രണ്ടാം ഭാഗം)