പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (നാലാം ഭാഗം)
ചില നിർദ്ദേശങ്ങൾ
സമഗ്രമായ വിവര ശേഖരണത്തിന്റെ അനിവാര്യത.
13-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് (2017 - 22 ) പ്രവാസി ക്ഷേമ പ്രവർത്തനത്തിനായി സംസ്ഥാന പ്ലാനിംഗ് ബോർഡ് സർക്കാരിന് സമർപ്പിച്ച ശുപാർശ്ശയിൽ ( Chapter VI, 70& 54 ) വിശദീകരിച്ചിരിക്കുന്നത് പോലെ പ്രവാസികളെ സംബന്ധിച്ച സമഗ്രമായ വിവരശേഖരണവും ഡാറ്റാബേസും തയ്യാറാക്കേണ്ടത് അത്യന്താപേഷിതമാണ്.
ഒരാഴ്ചക്കാലം കൊണ്ട് 5.5 ലക്ഷം പേരുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ നമുക്കാവുമെങ്കിൽ 6 മാസക്കാലം കൊണ്ട് മൊത്തം പ്രവാസികളുടേയും ഡാറ്റ ഓൺലൈനായി പൂർത്തീകരിക്കാൻ സാധിക്കും.
A -വിദേശ മലയാളികൾ
B -തിരിച്ചുവന്നവർ ( വിദേശം)
C -ഇതര സംസ്ഥാനത്തുള്ളവർ
D -തിരിച്ചു വന്നവർ ( ഇതര സംസ്ഥാനം )
E -വിദേശ രാജ്യങ്ങളിൽ താമസ്സിക്കുന്ന POI, OCI പാസ്പോർട്ട് ഉള്ളവർ
F -മറ്റ് സംസ്ഥാനങ്ങളിൽ എന്നിങ്ങനെ സ്ഥിരതാമസ്സമാക്കിയവർ. തരം തിരിച്ചു വേണം ഡാറ്റാബേസ് തയ്യാറാക്കേണ്ടത്. സമഗ്രമായ വിവര ശേഖരണം പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും കൂടാതെ പുനരധിവാസ പദ്ധതികളുടെ അസൂത്രണത്തിനും വളരെയേറെ പ്രയോജനപ്പെടും. ഇന്ന് നോർക്ക റൂട്ട്സ് നല്കിവരുന്ന ID Card -നുപകരം സമഗ്രമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ID നൽ കാൻ സാധിച്ചാൽ പ്രവാസികളുടെ ആത്മവിശ്വാസവും ധൈര്യവും നാടിനോടുള്ള കടപ്പാടും വർദ്ധിക്കും.
രജിസ്റ്റർ ചെയ്യുന്നവരെ പൂർണ്ണമായും ക്ഷേമനിധി അംഗത്വത്തിലേക്ക് എത്തിക്കാനും ഇത് വഴിയൊരുക്കും.
സ്ഥിരമായ ഹെൽപ് ഡെസ്കുകൾ .
*************************
കുറഞ്ഞത് 50 മലയാളികളുള്ള പ്രദേശങ്ങളിലെല്ലാം നോർക്കയുടെ അംഗീകാരത്തോടെ LKS അംഗങ്ങളുടേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടേയും സഹകരണത്തോടെ ഹെൽപ് ഡെസ്ക് ഉണ്ടാവണം.
തൊഴിൽ തേടി പോകുന്നവർക്കും ഉന്നത പഠനാർത്ഥം പോകുന്ന വിദ്യാർത്ഥികൾക്കുo വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കാനും ഈ സംവിധാനം പ്രയോജനം ചെയ്യും. വിദേശനാടുകളിൽ ഉണ്ടാവുന്ന തൊഴിൽ സാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുത്താനും ഇതുമൂലം സാധിക്കും. നോർക്കയുടെ സർവ്വീസ് സെല്ലുകളായി ഇത്തരം സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താം. നിക്ഷേപക തൽപ്പരരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിനും അതാത് മേഖലകളിൽ സേവന സന്നദ്ധരായ വിദഗ്ദരുടെ കൂട്ടായ്മകൾ രൂപീകരിച്ച് സംസ്ഥാനത്തിന്റെ വികസനത്തെ സഹായിക്കുന്നതിനും ഇത്തരം ഹെൽപ് ഡെസ്ക്കുകളുടെ പ്രവർത്തനത്തിലൂടെ സാധിക്കും .
സ്വന്തമായ എയർ സർവീസ്
**********************************
സ്വന്തമായൊരു വിമാനക്കമ്പനി കേരളീയരുടെ എല്ലാക്കാലത്തേയും സ്വപ്നമാണല്ലോ. വിദഗ്ദരുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ Rental (Sharing ) അടിസ്ഥാനത്തിലും കാലക്രമേണ സ്വന്തം വിമാനമെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കും എത്തിച്ചേരാൻ സാധിക്കും. ലോക കേരള സഭാംഗങ്ങൾ ഇത്തരത്തിൽ സമർപ്പിച്ച പ്രൊപ്പോസലുകളും പരിഗണിക്കാവുന്നതാണ്.
പുനരധിവാസ പദ്ധതികൾ
********************************
വിദേശനാടുകളിലും ഇതര സംസ്ഥാനങ്ങളിലും ഉപജീവനം തേടിപ്പോയവരുടെയും കൂടി നാട്ടാണല്ലോ കേരളം. മലയാളി എവിടെയുണ്ടോ അവിടെ കേരളവും സർക്കാരും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുൾ അതാണ് . തിരിച്ചും അതങ്ങനെ തന്നെയാണ്. മലയാളികൾ അവരെവിടെയോ ആകട്ടെ അവർ കേരളത്തിന്റെ ഓരോ നാടിസ്പന്ദനത്തോടുമൊപ്പമാണ്. അത്തരം കൊടുക്കൽ വാങ്ങലുകളുടെ ആകെത്തുകയാണല്ലോ ഇന്നത്തെ കേരളവും ലോക കേരള സഭയെന്ന ഉന്നതമായ വേദിയും.
ഒരു പക്ഷെ പോയവരെല്ലാം തിരികെപ്പോരുന്നു എന്ന് തന്നെ വക്കുക. ഓരോ പൗരനോടുമൊപ്പം തോളോടു തോൾ ചേർന്ന് ഈ മണ്ണിൽ ഒരിടമുള്ളവർ തന്നെയാണ് പ്രവാസികളും. എവിടെയായാലും അവർ അധ്വാനിക്കുകയും കുടുംബത്തേയും പിറന്ന മണ്ണിനേയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരായിരിക്കുകയും ചെയ്യും. അവകാശപ്പോരാട്ടവീര്യം ഒട്ടും തന്നെ ചോർന്ന് പോയവരുമല്ല. അ ധ്വാനത്തിന്റെ വില അറിയാത്തവരല്ല , പൂർണ്ണാർത്ഥത്തിൽ അറിയുന്നവരാണ്. പ്രവാസികളെന്ന നിലയിൽ കേന്കേന്ദ്രസർക്കാർ അതിപ്രധാനമായ ചില കടമകൾ നിർവ്വഹിക്കുവാനുണ്ടെന്ന കാര്യം മറക്കരുത്. ഓരോ കേരളീയനും രാഷ്ട്രീയ നിറവിത്യാസമില്ലാതെ അതിന് വേണ്ടിയാണ് സംസാരികേണ്ടത്. ഈയിടെ കേന്ദ്രഭരണകക്ഷിയിലെ ഒരു നേതാവ് ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടെന്ത് കാര്യം? കേന്ദ്രം കനിഞ്ഞാലല്ലേ മലയാളിക്ക് നാട്ടിൽ വരാൻ സാധിക്കു എന്നായിരുന്നു അത്. ഈ കൊറോനക്കാലത്ത് അഹങ്കാരത്തിനും വിവരക്കേടിനും കൂടി ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ചില കണക്കുകൾ ഇവിടെ ചൂണ്ടിക്കാണിക്കാം. പഴയ കണക്കുകളൊക്കെ വിട്ടുകളയാം . 1990 മുതൽ2019 വരെ പ്രവാസികൾ നമ്മുടെ രാജ്യത്തിന് നൽകിയ സംഭാവന മാത്രം പരിശോദിക്കാം. 650.51 ബില്യൻ യുഎസ് ഡോളറാണ് അവർ സംഭാവനയായി നൽകിയത്. അതേസ്ഥാനത്ത് കയറ്റുമതിയിലൂടെയാ മറ്റോ ഈ സംഖ്യ നാട്ടിലെത്തിയിരുന്നുവെങ്കിൽ അത്തരക്കാർക്ക് ( 11 തരം മാനദണ്ഡങ്ങൾ പ്രകാരം 15% ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.) 65-70 ബില്യൻ യു എസ് ഡോളർ പ്രോത്സാഹനാർത്ഥം ഇതിനോടകം നൽകി കഴിഞ്ഞിരിക്കും. ആകെ വരവിന്റെ (workersRemmi ttance) ശരാശരി കണക്കാക്കിയാൽ തന്നെ മലയാളികളുടെ സംഭാവന 20 % എന്ന തരത്തിൽ 130 ബില്യൻ യുഎസ് ഡോളർ ഇക്കാലയളവിൽ സംഭാവന ചെയ്തിട്ടുണ്ട്. തിരിച്ചു വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധി വാസപ്രവർന്നങ്ങൾക്കും ഇതിന്റെ 5% എങ്കിലും ചിലവഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. അതിനായി ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.

Comments
Post a Comment