Posts

പ്രവാസി സ്വയം സഹായ സംഘങ്ങളുടെ പ്രസക്തി

പ്രവാസി സ്വയം സഹായ സംഘങ്ങൾ (PSHG) കെ.വിജയകുമാർ 9387736145  പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻറെ  ഭാഗമായി തിരിച്ചുവന്ന പ്രവാസികളും കുടുംബാംഗങ്ങളും, വിദേശത്തുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾ എന്നിവർ സഹകരിച്ച്  സംസ്ഥാനത്താകെ സാധ്യമായ ഇടങ്ങളിലെല്ലാം സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 400-ൽപ്പരം സംഘങ്ങളുടെ രൂപീകരണവും പ്രവർത്തനവും പുരോഗതിയുടെ പാതയിലാണ്. ഇത്തരത്തിൽ വിവിധ ഉദ്ദേശങ്ങളോടെ 10,000 സംഘങ്ങളെങ്കിലും രൂപീകരിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവന്നു കഴിഞ്ഞാൽ മുന്നോട്ടുള്ള ജീവിതത്തിനും കുടുംബ പരിപാലനത്തിനും  വരുമാനമാർഗ്ഗം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരാണ് 70 ശതമാനം പേരും . വളരെക്കാലത്തെ പ്രവാസ ജീവിതം സമ്മാനിച്ച ആരോഗ്യപ്രശ്നങ്ങളും കൂട്ടിനുണ്ടാവും. അതിനാൽത്തന്നെ കഠിനാധ്വാനം ചെയ്ത് പുലരുകയെന്നത് പലർക്കും അസാധ്യമായിരിക്കും.  അത്തരം വ്യക്തികൾക്കും   കുടുംബാംഗങ്ങൾക്കും സമാന സ്വഭാവമുള്ള വരുമായി കൂട്ടായ്മകൾ സൃഷ്ടിച്ചാൽ സർക്കാർ സഹായത്തോടെ ധാരാളം നാനോ - സൂഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.  അതോടാപ്പം നാമമാത്ര വരുമ

നോർക്ക നൽകുന്ന സേവനങ്ങൾ

നോർക്കയുടെ ആരംഭം www.norkaroots.org

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (ആറാം ഭാഗം)

സാമ്പത്തിക സ്രോതസ്സ് ***************************** ദീർഘകാല പ്രക്രിയയിലൂടെ (പരമാവധി 5വർഷം) പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടെയാകണം സഹകരണ സംഘങ്ങളും സ്വയംസഹായ സംഘങ്ങളും രൂപീകരികേണ്ടത്. വിവരശേഖരണത്തിൽ ലഭിക്കുന്ന വ്യക്തിഗത  താല്പര്യവും നൈപുണ്യവും സാമ്പത്തികമായ കഴിവും പരിഗണിച്ച് അനുയോജ്യമായ വേദികൾ രൂപീകരിക്കണം. 5 വർഷക്കാലംകൊണ്ട് ഘട്ടംഘട്ടമായി പ്രവാസികൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന സംഖ്യയോടൊപ്പം സർക്കാർ വിഹിതവും ചേർന്നാൽ കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ പുനരധിവാസ പദ്ധതികൾക്ക് 5 വർഷക്കാല പരിധിക്കുള്ളിൽ പ്രാബല്യം നല്കാൻ സാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്നുമുള്ള സഹായ സഹകരണവും ഉറപ്പാക്കണം. വിദഗ്ദമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന പ്ലാനിംഗ് ബോർഡിന് കീഴിൽ പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നത് ഉചിതമായിരിക്കും. വിഭവ സാഹരണം ***************************** കേരളത്തിന് പുറത്തുള്ള മലയാളി സമൂഹം വിദേശത്ത് 25 ലക്ഷവും ഇതര സംസ്ഥാനങ്ങളിലായി 10 ലക്ഷവും കണക്കാക്കാo വിദേശത്ത് നിന്ന് തിരിച്ചു വന്നവർ 15 ലക്ഷവും എന്ന

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (അഞ്ചാം ഭാഗം)

പുനരധിവാസത്തിനായി തെരഞ്ഞെടുക്കാവുന്ന മേഖലകൾ . ****************************** കൃഷി, വ്യവസായം,  നിർമ്മാണം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം , IT , ക്ഷീരo, മത്സ്യ ഉൽപ്പാദനം എന്നു തുടങ്ങി സമസ്ത മേഖലയും തെരഞ്ഞെടുക്കാൻ സാധിച്ചാലേ നിലവിലെ സാഹചര്യത്തിൽ മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം സാധ്യമാകൂ. ഒട്ടുമിക്ക മേഖലകളിലും പ്രവർത്തിച്ചിരുന്നവരും ഏർപ്പെട്ട മേഖലകളിലെല്ലാം തന്നെ മികവ് തെളിയിച്ചിരുന്നവരുമാണ് മലയാളികൾ . സർക്കാർ മുൻകയ്യെടുത്ത് കാർഷികരംഗത്ത് നാപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പിൽ വലിയൊരളവ് പ്രവർത്തനം ഏറ്റെടുക്കാം. കാർഷിക ഉല്പാദനം മുതൽ സംസ്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിൽ ഇടപെടാൻ സാധിക്കും. വ്യവസായ മേഖലയിൽ നാനോ, മൈക്രോ , ഇടത്തരം ,ചെറുകിട യൂണിറ്റുകൾക്ക് വൻ സാധ്യതയാണിന്ന് തുറന്നു വരുന്നത്. സർക്കാരിന്റെ പുത്തൻ വ്യവസായനയം പരിപൂർണ്ണാർത്ഥത്തിൽ പ്രോത്സാഹനാർഹമാണ് താനും. കൂടാതെ കയറ്റുമതി ലക്ഷ്യത്തോടെ മികച്ച ഉൽപ്പനങ്ങൾ ലഭ്യമാകുന്ന പ്രധാന ഹബ്ബായി സംസ്ഥാനത്തെ ലോകത്തിനു മുന്നിൽ ഉയർത്തിക്കൊണ്ടുവരുവാനും പ്രവാസി സംരംഭങ്ങൾക്ക് സാധിക്കുo. നിർമ്മാണ മേഖലയുടെ ആധുനികവ

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (നാലാം ഭാഗം)

ചില നിർദ്ദേശങ്ങൾ സമഗ്രമായ വിവര ശേഖരണത്തിന്റെ അനിവാര്യത. 13-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് (2017 - 22 ) പ്രവാസി ക്ഷേമ പ്രവർത്തനത്തിനായി സംസ്ഥാന പ്ലാനിംഗ് ബോർഡ് സർക്കാരിന്  സമർപ്പിച്ച ശുപാർശ്ശയിൽ        ( Chapter VI, 70& 54 ) വിശദീകരിച്ചിരിക്കുന്നത് പോലെ പ്രവാസികളെ സംബന്ധിച്ച സമഗ്രമായ വിവരശേഖരണവും ഡാറ്റാബേസും തയ്യാറാക്കേണ്ടത് അത്യന്താപേഷിതമാണ്. ഒരാഴ്ചക്കാലം കൊണ്ട് 5.5 ലക്ഷം പേരുടെ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ നമുക്കാവുമെങ്കിൽ 6 മാസക്കാലം കൊണ്ട് മൊത്തം പ്രവാസികളുടേയും ഡാറ്റ ഓൺലൈനായി പൂർത്തീകരിക്കാൻ സാധിക്കും. A -വിദേശ മലയാളികൾ B -തിരിച്ചുവന്നവർ ( വിദേശം) C -ഇതര സംസ്ഥാനത്തുള്ളവർ D -തിരിച്ചു വന്നവർ ( ഇതര സംസ്ഥാനം ) E -വിദേശ രാജ്യങ്ങളിൽ താമസ്സിക്കുന്ന POI, OCI പാസ്പോർട്ട് ഉള്ളവർ F -മറ്റ് സംസ്ഥാനങ്ങളിൽ എന്നിങ്ങനെ സ്ഥിരതാമസ്സമാക്കിയവർ. തരം തിരിച്ചു വേണം ഡാറ്റാബേസ് തയ്യാറാക്കേണ്ടത്. സമഗ്രമായ വിവര ശേഖരണം പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്കും അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും കൂടാതെ പുനരധിവാസ പദ്ധതികളുടെ അസൂത്രണത്തിനും വളരെയേറെ പ്രയോജനപ്പെടും. ഇന്ന് നോർക്ക റൂട്ട്സ് നല്കിവരുന്ന

പ്രവാസവും അതിജീവനവും കൊവിഡ് 19 ന് ശേഷം (മൂന്നാം ഭാഗം)

ഞാനിതിവിടെ കുറിക്കുമ്പോൾ  നാടണയാൻ വെമ്പുന്ന അതും 203  രാജ്യങ്ങളിൽ നിന്നായി  4.20 ലക്ഷത്തിലധികം വിദേശ മലയാളികളും 1.5 ലക്ഷത്തോളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമടക്കം 5.5 ലക്ഷത്തിലധികം പേർ  നോർക്കയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇതൊരു താല്കാലിക രജിസ്ട്രേഷൻ മാത്രമാണെന്നും നിലവിലുള്ള ഗുരുതര ഘട്ടം  കഴിഞ്ഞാലും ഗൾഫ് നാടുകളിൽ നിന്നും പലവിധ പ്രതിസന്ധികളാൽ ലക്ഷക്കണക്കായ മലയാളികൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം നാട്ടിലെത്താൻ സാധ്യതയുണ്ടെന്നും  ലോക സാഹചര്യം വിളിച്ചു പറയുന്നു. കുറഞ്ഞത് 4 മുതൽ 6 ലക്ഷം പ്രവാസികൾ ഇക്കാലയളവിൽ തിരിച്ചു വന്നേക്കാം.  തൊഴിൽ രംഗത്തെ നൂതനാശയങ്ങളുടെ ഫലമായി പല മേഖലകളിലുമുള്ള ജോലികൾ ലോകത്തെവിടെയുമിരുന്ന് ചെയ്യാമെന്ന സാഹചര്യം നിലവിലുള്ളതിനാൽ ഒരു പക്ഷെ വികസിത രാജ്യങ്ങളിൽ നിന്നടക്കം അത്തരത്തിൽ ധാരാളം പേർ തിരികെ പോന്നേക്കാം. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ചില വൻകിട മുതലാളിത്ത രാജ്യങ്ങൾ കൈക്കൊണ്ട തെറ്റായതും അഹന്ത നിറഞ്ഞതുമായ നിലപാടുകൾ മൂലം അനേകായിരങ്ങൾ അരക്ഷിതാവസ്ഥയിലാവുകയും  ദുരിതമനുഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ . CDS-ന്റെ മൈഗ്രേഷൻ സർവ്വേ അനുസ്സരിച്ച് 2018-ൽ 14.6 ലക്ഷം